ശിവഗിരി സന്യാസിമാരുള്‍പ്പെട്ട തീര്‍ഥാടകസംഘത്തെ തിരിച്ചെത്തിക്കാന്‍ നടപടി വൈകുന്നു

June 23, 2013 കേരളം

വര്‍ക്കല: പ്രളയക്കെടുതിയില്‍ ബദരീനാഥിലെ ബോലഗിരി ആശ്രമത്തില്‍ കഴിയുന്ന ശിവഗിരി സന്യാസിമാരുള്‍പ്പെട്ട തീര്‍ഥാടകസംഘത്തെ തിരിച്ചെത്തിക്കാന്‍ നടപടി വൈകുന്നതായി പരാതി. സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് ബദരീനാഥില്‍ കുടുങ്ങിയത്. പ്രതികൂല കാലാവസ്ഥ തീര്‍ഥാടകസംഘത്തെ കൂടുതല്‍ വിഷമത്തിലാക്കി. ആഹാരസാധനങ്ങളുടെ ദൗര്‍ലഭ്യവും മുതിര്‍ന്ന അംഗങ്ങളുടെ രോഗാവസ്ഥയും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.

സ്വാമി ഗുരുപ്രസാദും സംഘവും താമസിക്കുന്ന ബോലഗിരി ആശ്രമത്തില്‍ സൈനിക ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചെങ്കിലും ഔദ്യോഗികമായ കത്ത് ലഭിച്ചാല്‍ മാത്രമേ ഹെലികോപ്റ്ററില്‍ ഇവരെ കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂവെന്നാണ് അറിയിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയോടും കേന്ദ്രമന്ത്രിമാരോടും വിവരം ധരിപ്പിച്ചിട്ടുള്ളതായി ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം