ഉത്തരാഖണ്ഡ്: സര്‍ക്കാരിനു നിസംഗ സമീപനമെന്നു ബിജെപി

June 23, 2013 കേരളം

V.Muraleeedharan11111കൊച്ചി: ഉത്തരാഖണ്ഡിലെ പ്രളയ ദുരിതത്തില്‍ പെട്ട മലയാളികളെ സഹായിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിസംഗ സമീപനമാണു പുലര്‍ത്തുന്നതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. സര്‍ക്കാര്‍ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു.

കേരളത്തിലെ സന്യാസി പ്രമുഖരടക്കം ദുരന്ത മേഖലയില്‍ അകപ്പെട്ടിട്ടും അവരെ രക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിസംഗ സമീപനമാണു സ്വീകരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയടക്കം സംഭവസ്ഥലത്തെത്തി ഗുജറാത്തികളായ തീര്‍ഥാടകരെ രക്ഷിക്കാന്‍ നടപടി സ്വീകരിച്ചപ്പോള്‍ എട്ടു കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടു പോലും മലയാളികളെ രക്ഷിക്കുന്ന കാര്യത്തില്‍ ചെറുവിരല്‍ അനക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.

നിയമം ലംഘിച്ചു താലിബാനിസം നടപ്പാക്കാനാണു കേരളത്തില്‍ മുസ്ലിം ലീഗ് ശ്രമിക്കുന്നത്. 16 വയസുള്ള മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം രജിസ്റര്‍ ചെയ്യാന്‍ അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവിട്ടത് ഇതിന്റെ ഭാഗമാണ്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നു മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് ആ സ്ഥാനത്തു തുടരാനുള്ള ധാര്‍മികമായ അവകാശം പൂര്‍ണമായി നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം