ഉത്തരാഖണ്ഡ് ദുരിതബാധിതര്‍ക്ക് ഡല്‍ഹി പോലീസ് ഒരുകോടി നല്‍കും

June 24, 2013 ദേശീയം

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപാ നല്‍കുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. അതിനിടെ വെള്ളപൊക്കത്തിനിരയായവര്‍ക്കായുള്ള ദുരിതാശ്വാസ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ട്രക്കുകള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പാര്‍ട്ടി വൈസ് പ്രിസിഡന്റ് രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. 24 ട്രക്കുകളിലായിട്ടാണ് ദുരിതാശ്വാസ സാധനങ്ങള്‍ ഉത്തരഖണ്ഡിലേക്ക് എത്തിക്കുന്നത്. നേരത്തെ ഡെറാഡൂണിലേക്ക് 125 ട്രക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ അയച്ചിരുന്നു. ഭക്ഷണം, ശുദ്ധജലം, വൈദ്യസഹായം, ബ്ളാങ്കറ്റുകള്‍, പ്ളാസ്റിക് ഷീറ്റ് തുടങ്ങിയവയാണ് ട്രക്കുകളില്‍ ദുരിതബാധിത മേഖലകളിലേക്ക് എത്തിച്ചിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം