പ്രളയബാധിതര്‍ക്ക് ഒന്നരലക്ഷം ഡോളറിന്റെ അമേരിക്കന്‍ സഹായം

June 24, 2013 ദേശീയം

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ പ്രളയബാധിതര്‍ക്ക് ഒന്നരലക്ഷം ഡോളറിന്റെ സഹായം അമേരിക്ക പ്രഖ്യാപിച്ചു. ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ നാന്‍സി ജെ. പവലാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരാഖണ്ഡിലെ പ്രളയബാധിതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എന്‍ജിഒ യുഎസ്ഐഡിന്റെ (യുണൈറ്റഡ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്മെന്റ്) മുഖേനെയായിരിക്കും ധനസഹായം നല്‍കുകയെന്നും നാന്‍സി ജെ. പവല്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ കുടുങ്ങിയിരിക്കുന്നവര്‍ക്ക് അടിയന്തിര സഹായങ്ങള്‍ എത്തിക്കുന്നതിനടക്കമുള്ള കാര്യങ്ങള്‍ക്ക് അധികൃതരുടെ സഹായത്തോടെയായിരിക്കും അമേരിക്കയുടെ ധനസഹായം വിനിയോഗിക്കുകയെന്ന് യുഎസ് എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം