കോണ്‍ഫെഡറേഷന്‍ കപ്പ്: സ്‌പെയിനിനും ഉറുഗ്വേക്കും ജയം

June 24, 2013 കായികം

റിയോ ഡി ഷാനെറോ: കോണ്‍ഫെഡറേഷന്‍ കപ്പ് ഫുഡ്‌ബോളില്‍ സ്‌പെയ്‌നിനും ഉറുഗ്വേയ്ക്കും ജയം. സ്‌പെയിന്‍ നൈജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കും ഉറുഗ്വേ താഹിതിയെ എതിരില്ലാത്ത എട്ടു ഗോളുകള്‍ക്കുമാണ് പരാജയപ്പെടുത്തിയത്.

സ്‌പെയിനിനുവേണ്ടി ജോര്‍ഡി ആല്‍ബ രണ്ടു ഗോളുകളും ഫെര്‍ണാണ്ടോ ടോറസ് ഒരു ഗോളും നേടി. ഉറുഗ്വേക്കുവേണ്ടി ആബേല്‍ ഫെര്‍ണാണ്ടസ് നാല് ഗോളുകള്‍ നേടി. ലൂയിസ് സുവാരസ് രണ്ടും ഡിയാഗോ പെരസ്, നിക്കോളാസ് ലോഡീറോ എന്നിവര്‍ ഓരോ ഗോളുകള്‍ വീതവും നേടി.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം