ശ്രീനഗറില്‍ സൈനീക വാഹന വ്യൂഹത്തിനുനേരെ ഭീകരാക്രമണം

June 24, 2013 പ്രധാന വാര്‍ത്തകള്‍

ശ്രീനഗര്‍: ശ്രീനഗറില്‍ സൈനീക വാഹനത്തിന് നേരെ ഭീകരാക്രമണം. ശ്രീനഗറിലെ ബെമിനയ്ക്ക് സമീപം സൈനീകവാഹന വ്യൂഹത്തിനുനേരെ ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു. റോഡിന ഇരുവശത്തും നിലയുറപ്പിച്ച ഭീകരര്‍ ഏതാണ്ട് ഒരു ഡസനോളം റൗണ്ട് വെടിയുതിര്‍ത്തതായാണ് വിവരം. വെടിവെയ്പ്പില്‍ രണ്ട് സൈനീകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

നാളെ പ്രധാനമന്ത്രി കാശ്മീര്‍ താഴ്വരയും ശ്രീനഗറും സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രമണം നടന്നത്. ഉടന്‍തന്നെ പ്രത്യാക്രമണം നടത്തിയ സൈന്യം ഒരു ഭീകരനെ വളഞ്ഞ് പിടികൂടിയതായും സൂചനയുണ്ട്. സംഭവസ്ഥലം വളഞ്ഞ സൈന്യം ഭീകരര്‍ രക്ഷപ്പെടാന്‍ അനുവദിക്കാതെ തിരിച്ചടിക്കുകയാണ്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തിന് തലേദിവസം സംഭവിച്ച സുരക്ഷാവീഴ്ച ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി അതിര്‍ത്തി മേഖലയില്‍ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈന്യത്തിനുനേരെ അക്രമണം നടത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍