പാമോലിന്‍ കേസ് : വി.എസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

June 25, 2013 കേരളം

കൊച്ചി : പാമോലിന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായുണ്ടായ വിജിലന്‍സ് കോടതി വിധിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.  പാമോലിന്‍ അഴിമതിക്കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കാന്‍ പര്യാപത്മായ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെ ചോദ്യംചെയ്താണ് വി.എസും, അല്‍ഫോണ്‍സ് കണ്ണന്താനവും തൃശ്ശൂര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നത്.  അതേസമയം തുടരന്വേഷണം വേണ്ടെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി ശരിവെച്ച് ഇരുവരുടെയും ഹര്‍ജികള്‍ തള്ളുകയായിരുന്നു. ആ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം