ഗൗരിയമ്മയ്ക്ക് നിയമസഭയുടെ ആദരം

June 25, 2013 കേരളം

തിരുവനന്തപുരം: നിയമനിര്‍മ്മാണസഭയുടെ 125-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ഒന്നാം കേരള നിയമസഭയില്‍ അംഗമായിരുന്ന കെ.ആര്‍. ഗൗരിയമ്മയെ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ആദരിക്കും. നാളെ (ജൂണ്‍ 26) രാവിലെ 11.30 ന് ഗൗരിയമ്മയുടെ വസതിയിലാണ് ചടങ്ങ്. ഒന്നാം നിയമസഭയില്‍ അംഗങ്ങളായിരുന്ന റോസമ്മ പൂന്നൂസ്, ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ എന്നിവരുടെ വസതികളിലെത്തി സ്പീക്കര്‍ നിയമസഭയുടെ ആദരം അര്‍പ്പിച്ചിരുന്നു.

ഇ. ചന്ദ്രശേഖരന്‍ നായര്‍, വെളിയം ഭാര്‍ഗവന്‍, ആര്യനാട് ആര്‍. ബാലകൃഷ്ണപിള്ള എന്നിവരെ അടുത്ത ദിവസങ്ങളില്‍ സ്പീക്കര്‍ സന്ദര്‍ശിച്ച് നിയമസഭയുടെ ആദരം അര്‍പ്പിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം