ആരോപണങ്ങള്‍ ഗൌരമായി കാണുന്നില്ല: തിരുവഞ്ചൂര്‍

June 25, 2013 കേരളം

തിരുവനന്തപുരം: പോലീസ് വകുപ്പിനു നേരേ ഉയരുന്ന ആരോപണങ്ങള്‍ ഗൌരവമായി കാണുന്നില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ കുടുംബസഹായ ഫണ്ട് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസിന്റെ നടപടികള്‍ക്കെതിരേ ചിലര്‍ വിമര്‍ശനവുമായി വരുന്നുണ്ട്. ഇത്തരക്കാരുടെ ഉദേശ്യം എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം ടെലികമ്യൂണിക്കേഷന്‍ യൂണിറ്റില്‍ ജോലി ചെയ്യവേ മരണമടഞ്ഞ സബ് ഇന്‍സ്പെക്ടര്‍ വേണു അയലൂറിന്റെ കുടുംബത്തിനുള്ള സഹായം ചടങ്ങില്‍ മന്ത്രി കൈമാറി. ഇന്റലിജന്‍സ് എഡിജിപി ടി.പി.സെന്‍കുമാര്‍, ടെലികമ്യൂണിക്കേഷന്‍ സൂപ്രണ്ട് കെ. ജയനാഥ്, അസോസിയേഷന്‍ ഭാരവാഹികളായ ജയചന്ദ്രന്‍, എസ്. അഷറഫ്, എസ്. വിനയകുമാര്‍, കെ. മണികണ്ഠന്‍ നായര്‍, ജി. അജിത്, കെ.എസ്. ബാലചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം