പാമോലിന്‍ അഴിമതി: വി.എസ്സിന്‍റെ ഹര്‍ജി തള്ളി

June 25, 2013 കേരളം

കൊച്ചി : പാമോലിന്‍ അഴിമതി കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായുണ്ടായ വിജിലന്‍സ് കോടതി വിധിക്കെതിരെ വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കാന്‍ വേണ്ടത്ര തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെ ചോദ്യംചെയ്ത് വി.എസും, അല്‍ഫോണ്‍സ് കണ്ണന്താനവും തൃശ്ശൂര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ തുടരന്വേഷണം വേണ്ടെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി ശരിവെക്കുകയായിരുന്നു.  2011 ആഗസ്തിലാണ് പാമോലിന്‍ അഴിമതി കേസില്‍ ക്രിമിനല്‍ നടപടി ചട്ടം 173 പ്രകാരം തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം