ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടം: മരിച്ച പൈലറ്റ് മലയാളി

June 26, 2013 പ്രധാന വാര്‍ത്തകള്‍

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. ഹെലികോപ്റ്ററിന്റെ പൈലറ്റായിരുന്ന ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് കെ. പ്രവീണാണ് മരിച്ചത്. പ്രവീണ്‍ ഉള്‍പ്പെടെ വ്യോമസേനയുടെ അഞ്ച് ഉദ്യോഗസ്ഥരായിരുന്നു അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവര്‍ എല്ലാവരും തന്നെ മരിച്ചതായി വ്യോമസേനാ മേധാവി എന്‍എകെ ബ്രൗണ്‍ സ്ഥിരീകരിച്ചു.

ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന  ആരും തന്നെ ജീവനോടെ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും വ്യോമസേന മേധാവി പറഞ്ഞു. പ്രവീണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്നലെയാണ്  ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ എയര്‍ ഫോഴ്‌സിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നത്. എംഐ 17 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 20 പേരും മരിച്ചു. 12 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍