ശിവഗിരി സന്യാസിമാരെ ജോഷിമഠിലെത്തിച്ചു

June 26, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ബദ്രിനാഥില്‍ കുടുങ്ങിയ ശിവഗിരി സന്യാസിമാരെ ഹെലികോപ്ടറില്‍ ജോഷിമഠിലെത്തിച്ചു. ഇവരെ റോഡ് മാര്‍ഗം ഹരിദ്വാറിലെത്തിക്കും. അവിടെനിന്ന് വിമാനമാര്‍ഗം നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ഡല്‍ഹിയിലെ കേരള ഹൌസ് റസിഡന്റ് കമ്മിഷണര്‍ ഗ്യാനേഷ്കുമാര്‍ പറഞ്ഞു. ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മുഴുവന്‍ മലയാളികളെ രക്ഷിച്ച് ബുധനാഴ്ച നാട്ടിലെത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇനി രണ്ടു സംഘങ്ങളാണ് മടങ്ങിയെത്താനുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം