ശ്രീ സത്യാനന്ദസരസ്വതീ പഞ്ചകം

November 28, 2010 സനാതനം

ഹേമാംബിക
1. ദീര്‍ഘശ്‌മശ്രുജടാധരോര്‍ദ്ധ്വഫലകം
കര്‍മോജ്വലം നിര്‍മലം
കാഷായാംബരധാരിണം ദ്യുതിധരം
ഭൂതിപ്രഭാവേശ്വരം
ഭാഷാപോഷണവാങ്‌മയോത്തമധിയം
ശ്രീരാമദാസാപ്രിയം
സര്‍വോത്‌കൃഷ്‌ടഗുരുത്വമാര്‍ഗപഥികം
സത്യസ്വരൂപം ഭജേ.

ദീര്‍ഘശ്‌മശ്രു ജടാധരോര്‍ദ്ധ്വ ഫലകം – നീളമുള്ള ശ്‌മശ്രു (താടി), ജട, ഉയര്‍ന്ന ഫലകം (നെറ്റി) എന്നിവയോടു കൂടിയവനും
കര്‍മോജ്വലം നിര്‍മലം – കര്‍മനിരതനും നൈര്‍മല്യത്തോടു (പരിശുദ്ധി) കൂടിയവനും
കാഷായാംബരധാരിണം – കാഷായവസ്‌ത്രം ധരിച്ചവനും
ദ്യുതിധരം – കാന്തിയോടുകൂടിയവനും
ഭൂതിപ്രഭാവേശ്വരം – ഭൂതി (ഭസ്‌മം, ഐശ്വര്യം) പ്രഭാവത്താല്‍ ഈശ്വരതുല്യനും
ഭാഷാപോഷണവാങ്‌മയോത്തമ ധിയം – ഭാഷയെ (കൈരളിയെ) പോഷിപ്പിക്കുന്നവനും വാങ്‌മയനും (വാഗ്മി, വാക്‌സ്വരൂപന്‍) ഉത്തമധീയോടു (ഉയര്‍ന്ന ബുദ്ധിയോടു) കൂടിയവനും
ശ്രീരാമദാസപ്രിയം – ശ്രീരാമദാസന്‌ (ഭക്തഹനുമാന്‌) പ്രിയപ്പെട്ടവനും, ശ്രീരാമദാസാശ്രമത്തിന്‌ പ്രിയമുള്ളവനും എന്ന്‌ മറ്റൊരര്‍ഥം)
സര്‍വോത്‌കൃഷ്‌ട ഗുരുത്വമാര്‍ഗ പഥികം – അത്യുത്‌കൃഷ്‌ടമായ ഗുരുത്വമാര്‍ഗത്തില്‍ക്കൂടി (ശ്രീ നീലകണ്‌ഠഗുരുപാദര്‍ നയിച്ച മാര്‍ഗത്തില്‍ കൂടി) സഞ്ചരിക്കുന്നവനും ആയ
സത്യസ്വരൂപം – സത്യസ്വരൂപനെ (ശ്രീ സ്വാമി സത്യാനന്ദസരസ്വതി തിരുവടികളെ)
ഭജേ – ഞാന്‍ ഭജിക്കുന്നു.

നീണ്ട താടി, ജട, ഉയര്‍ന്ന നെറ്റിത്തടം എന്നിവയോടു കൂടിയവനും കര്‍മനിരതനും, പരിശുദ്ധനും, കാഷായവസ്‌ത്രം ധരിച്ചവനും, കാന്തിയോടുകൂടിയവനും, ഭൂതി (ഭസ്‌മം, ഐശ്വര്യം) പ്രഭാവത്താല്‍ ഈശ്വരതുല്യനും, ഭാഷയെ പോഷിപ്പിക്കുന്നവനും, വാഗ്മിയും, ഉയര്‍ന്ന ബുദ്ധിയോടുകൂടിയവനും ശ്രീരാമദാസന്‌ (ഹിനുമാന്‌, ശ്രാരാമദാസാശ്രമത്തിന്‌) പ്രിയപ്പെട്ടവനും, അത്യുത്‌കൃഷ്‌ടമായ ഗുരുത്വമാര്‍ഗത്തില്‍കൂടി (ശ്രീനീലകണ്‌ഠ ഗുരുപാദര്‍ നയിച്ച മാര്‍ഗത്തിലൂടെ) സഞ്ചരിക്കുന്നവനും ആയ സത്യസ്വരൂപനെ (ശ്രീ സ്വാമി സത്യാനന്ദസരസ്വതി തിരുവടികളെ) ഞാന്‍ ഭജിക്കുന്നു.

(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം