ഐഡിയ ഉപഭോക്താക്കള്‍ക്കായി സൗജന്യ ഫേസ്ബുക്ക് മെസഞ്ചര്‍ സേവനം ആരംഭിച്ചു

June 27, 2013 മറ്റുവാര്‍ത്തകള്‍

  • രാജ്യത്ത് ഫേസ്ബുക്ക് മെസഞ്ചര്‍ സേവനം സൗജന്യമായി ആദ്യം നല്‍കുന്നത് ഐഡിയ. സേവനം 3 മാസത്തേക്ക് സൗജന്യമായി ആസ്വദിക്കാം
  • ആന്‍ഡ്രോയിഡ് – ഐഒഎസ് മൊബൈല്‍ ഫോണില്‍ നിന്ന്  *800*88# എന്ന നമ്പരിലേക്ക് ഡയല്‍ ചെയ്താല്‍ സൗജന്യ ഫേസ്ബുക്ക് മെസഞ്ചര്‍ സേവനം  പ്രവര്‍ത്തനക്ഷമമാകും

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ ഐഡിയ സെല്ലുലാര്‍ വരിക്കാര്‍ക്കായി സൗജന്യ ഫേസ്ബുക്ക് മെസഞ്ചര്‍ സേവനം ആരംഭിച്ചു. ഐഡിയ, ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷനിലൂടെ  ഉപഭോക്താക്കള്‍ക്ക്  സൗജന്യമായി മെസേജുകളയക്കാനും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കൂട്ടമായി സംഭാഷണം നടത്തുന്നതിനുമുള്ള അവസരം ഒരുക്കുന്നു. ലൈവ് ആന്‍ഡ് കണക്ടഡ് എന്ന ആശയത്തിലൂടെ രാജ്യത്തുള്ള സേവനദാതാക്കളെ തമ്മില്‍ പരസ്പരം ബന്ധപ്പെടുത്തുന്നെന്ന പ്രത്യേകയുമുണ്ട്.

ആന്‍ഡ്രോയിഡില്‍ നിന്നോ ഐഒഎസ് ഡിവൈസില്‍ നിന്നോ എല്ലാ ഐഡിയാ പ്രീപെയ്ഡ് വരിക്കാര്‍ക്കും  ഫേസ്ബുക്ക് മെസഞ്ചര്‍ സേവനം സൗജന്യമായി ലഭിക്കുന്നതാണ്. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായി പ്ലേ സ്റ്റോറില്‍ നിന്നും ഐഒഎസ് ആപ്പ്‌സ് സ്‌റ്റോറില്‍ നിന്നും മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് സൗജന്യ സേവനം ലഭ്യമാക്കാം.

ഇന്ത്യയില്‍ ഇന്റര്‍നെറ്റ്, സോഷ്യല്‍ നെറ്റ് വര്‍ക്ക് ഉപയോഗത്തിനായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് മൊബൈല്‍ ഫോണുകളാണെന്ന് പുതിയ സേവനം ആരംഭിക്കവെ ഐഡിയ സെല്ലുലര്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ശശി ശങ്കര്‍ പറഞ്ഞു.ഐഡിയ നെറ്റ് വര്‍ക്കിന്റെ ഡാറ്റാ സേവനങ്ങള്‍ ഉപയോഗിക്കുന്ന  50 ശതമാനം ഉപഭോക്താക്കളും ഫേസ്ബുക്ക് ഉപയോഗിക്കുന്നത് മൊബൈല്‍ ഫോണിലൂടെയാണ്. സൗജന്യ ഫേസ്ബുക്ക് മെസഞ്ചര്‍ സേവനം നല്‍കുന്നതിലൂടെ ഇവരുടെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് അനുഭവം മെച്ചപ്പെടുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ള ത്രീജി സ്മാര്‍ട്ട് ഫോണുകളുടെ ഒരു വലിയ നിര ഐഡിയ പുറത്തിറക്കുന്നുണ്ട്. മൂന്നര ലക്ഷം ഐഡിയ ഉപഭോക്താക്കള്‍ക്ക് സൗജന്യ ഫേസ്ബുക്ക് സേവനം ലഭിക്കും. ചാറ്റ് ഹെഡ്‌സ്, സ്റ്റിക്കേഴ്‌സ് പോലുള്ള പുതിയ ഫീച്ചറുകളും ഫേസ്ബുക്ക് മെസഞ്ചറിനൊപ്പം ഐഡിയ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനാകുമെന്ന് ഐഡിയ സെല്ലുലര്‍ കണ്‍ട്രി ഗ്രോത്ത് മാനേജര്‍ കെവിന്‍ ഡിസൂസ പറഞ്ഞു.

ടുജി, ത്രീജി പ്രീപെയ്ഡ് വരിക്കാര്‍ക്ക് മെസഞ്ചര്‍ സേവനം ആക്ടിവേറ്റ് ചെയ്ത ആദ്യ മൂന്ന് മാസത്തേക്ക് സൗജന്യ സേവനം ലഭിക്കും. അടുത്തമാസം അവസാനം വരെയാണ് സൗജന്യ ഫേസ്ബുക്ക് മെസഞ്ചര്‍ സേവനം ആക്ടിവേറ്റ് ചെയ്യാനുള്ള കാലാവധി.

ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ്
122 ദശലക്ഷം ഉപഭോക്താക്കളുള്ള ഐഡിയ സെല്ലുലാര്‍ രാജ്യത്തെ 3ാമത്തെ വലിയ മൊബൈല്‍ ഓപ്പറേറ്ററാണ്. പ്രതിദിനം 1.5 ദശലക്ഷത്തിലധികം മിനിറ്റുകള്‍ ട്രാഫിക്കുള്ള ഐഡിയ ലോകത്തെ ഏറ്റവും വലിയ 10 ഓപ്പറേറ്റര്‍മാരില്‍ ഒന്നാണ്. ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ ലോകനിലവാരമുള്ള സേവനമാണ് ഐഡിയ നല്‍കുന്നത്. നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും, ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്യ്ത സ്ഥാപനമാണ് ഐഡിയ.

ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടിനാഷണല്‍ കോര്‍പ്പറേഷനായ ആദിത്യ ബിര്‍ള ഗ്രൂപ്പ് കമ്പനിയുടെ ഭാഗമാണ് ഐഡിയ സെല്ലുലാര്‍. ഫോര്‍ച്യൂണ്‍ മാസിക, ആര്‍ ബി എല്‍ ഗ്രൂപ്പ്, എയോണ്‍ ഹെവിറ്റ് എന്നിവര്‍ നടത്തിയ  2011ലെ ടോപ്പ് കമ്പനീസ് ഫോര്‍ ലീഡേഴ്‌സ് പഠനത്തില്‍ , ഗ്രൂപ്പ് ആഗോളതലത്തില്‍ 4ാം സ്ഥാനത്തും ഏഷ്യാ പസിഫിക്കില്‍ ഒന്നാം സ്ഥാനത്തുമാണ്. 36 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ 42 രാഷ്ട്രങ്ങളിലുള്ള 1,36,000 ജീവനക്കാരുണ്ട്. ഐഡിയ സെല്ലുലാറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ www.ideacellular.com ലും ആദിത്യ ബിര്‍ള ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ www.adityabirla.com എന്ന വെബ്‌സൈറ്റിലും ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍