ശിവഗിരി സന്ന്യാസിമാര്‍ ഡല്‍ഹിയിലെത്തി

June 27, 2013 പ്രധാന വാര്‍ത്തകള്‍

ഡെറാഡൂണ്‍: തീര്‍ഥാടനകേന്ദ്രമായ ബദരീനാഥില്‍ കുടുങ്ങിയ ശിവഗിരി സന്ന്യാസിമാര്‍ ഡല്‍ഹിയിലെത്തി. ഇന്നു രാവിലെയാണ് സന്ന്യാസി സംഘം ഡല്‍ഹിയിലെത്തിയത്. ബദരീനാഥിലെ ബോലാനന്ദ ആശ്രമത്തില്‍ കഴിയുകയായിരുന്ന സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദന്‍ എന്നിവരുള്‍പ്പെടെ പന്ത്രണ്ടംഗ സംഘം വ്യോമസേനാ ഹെലികോപ്റ്ററില്‍ ബുധനാഴ്ച രാവിലെ ജോഷിമഠില്‍ എത്തി. തുടര്‍ന്ന് റോഡുമാര്‍ഗ്ഗം ഡല്‍ഹിയിലെത്തി.

കൃഷ്ണസ്വാമി, സുധാകരന്‍, ഹരിലാല്‍, അശോകന്‍, വിശ്വംഭരന്‍, മിനി, കാഞ്ചന, മീര, ജനാര്‍ദനക്കുറുപ്പ്, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍