94-ാം ജന്മദിനാഘോഷങ്ങള്‍ക്കിടെ ഗൗരിയമ്മയ്ക്ക് നിയമസഭയുടെ ആദരം

June 27, 2013 കേരളം

ആലപ്പുഴ: ഒന്നാം നിയമസഭയില്‍ അംഗമായിരുന്നപ്പോള്‍ മുതല്‍ സുപ്രധാമായ നിയമനിര്‍മാണങ്ങളിലൂടെ നാടിന് ഏറെ സംഭാവകള്‍ നല്‍കിയ നേതാവാണ് കെ.ആര്‍. ഗൗരിയമ്മയെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. നിയമനിര്‍മാണ സഭയുടെ 125-ാം വാര്‍ഷികാഘോഷങ്ങളോടുബന്ധിച്ച് ഒന്നാം കേരള നിയമസഭയില്‍ അംഗമായിരുന്ന കെ.ആര്‍. ഗൗരിയമ്മയെ പൊന്നാടയണിയിച്ച് ഫലകം നല്‍കി ആദരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പുഴ ചാത്താട്ടെ റോട്ടറി ക്ളബില്‍ നടന്ന കെ.ആര്‍. ഗൌരിയമ്മയുടെ 94-ാം ജന്മദിനാഘോഷങ്ങള്‍ക്കിടെയായിരുന്നു ആദരം. നിയമിര്‍മാണങ്ങളിലൂടെ കേരളത്തിനു മാതൃകകാട്ടിയ മഹനീയ വ്യക്തിയാണ് കെ.ആര്‍. ഗൗരിയമ്മയെന്ന് ജന്മദിനാശംസകള്‍ നേര്‍ന്ന് കേന്ദ്രവ്യോമയാ സഹമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ വീരാംഗയായ കെ.ആര്‍. ഗൗരിയമ്മ സമാനതകളില്ലാത്ത നേതാവാണെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ. പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം