2 ജി സ്‌പെക്‌ട്രം: ജെ.പി.സി അന്വേഷണം സാധ്യമല്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍

November 28, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: 2 ജി സ്‌പെക്‌ട്രം അഴിമതിയില്‍ സംയുക്‌ത പാര്‍ലമെന്ററി സമിതി അന്വേഷണം സാധ്യമല്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍. തീരുമാനം കേന്ദ്രമന്ത്രി പ്രണബ്‌ മുഖര്‍ജി ബിജെപി നേതാക്കളായ എല്‍.കെ.അഡ്വാനിയെയും സുഷമ സ്വരാജിനെയും ഫോണില്‍ അറിയിച്ചു. പ്രശ്‌നത്തില്‍ ചര്‍ച്ചയ്‌ക്കു തയ്യാറാണെന്നും പാര്‍ലമെന്റ്‌ നടപടികള്‍ പുനരാരംഭിക്കാന്‍ സഹകരിക്കണമെന്നും പ്രണബ്‌ ആവശ്യപ്പെട്ടു.
എന്നാല്‍, 2ജി സ്‌പെക്‌ട്രം അഴിമതിയില്‍ ജെപിസി അന്വേഷണത്തിന്‌ ഉത്തരവിടുന്നതുവരെ പാര്‍ലമെന്റ്‌ നടപടികള്‍ സ്‌തംഭിപ്പിക്കുമെന്ന ഉറച്ച നിലപാടിലാണ്‌ പ്രതിപക്ഷം. തുടര്‍ച്ചയായ പതിനൊന്നാം ദിവസവും പാര്‍ലമെന്റ്‌ സ്‌തംഭിച്ചിട്ടും ഇരുപക്ഷവും വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറാകാത്ത സാഹചര്യത്തില്‍ പാര്‍ലമെന്റ്‌ നടപടികള്‍ അനിശ്‌ചിതമായി നീണ്ടേക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം