പ്രകൃതിവാതകത്തിന്റെ വില വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തിന് അംഗീകാരം

June 28, 2013 ദേശീയം

ന്യൂഡല്‍ഹി: പ്രകൃതിവാതകത്തിന്റെ വില ഇരട്ടിയോളം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തിന് സാമ്പത്തികകാര്യങ്ങള്‍ക്കുള്ള കേന്ദ്രമന്ത്രിസഭാ ഉപസമിതി  അംഗീകാരം നല്‍കി. മൂന്ന് വര്‍ഷത്തിനുശേഷമാണ് പ്രകൃതിവാതകത്തിന്റെ വില വര്‍ദ്ധിപ്പിക്കുന്നത്. പ്രകൃതിവാതകമുപയോഗിച്ചുണ്ടാക്കുന്ന വൈദ്യുതിയുടെയും രാസവളത്തിന്റെയും സി.എന്‍.ജി.യുടെയും  വിലവര്‍ധനയ്ക്ക് ഇതിടയാക്കും. മൂന്നുമാസത്തിലൊരിക്കല്‍ നിരക്കുകള്‍ പുനപ്പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 4.2 ഡോളറില്‍ നിന്ന് 8.4 ഡോളറായാണ് വര്‍ധന ഉണ്ടാകുന്നത്. പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശകന്‍ സി. രംഗരാജന്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശപ്രകാരമാണ് വില വര്‍ധിപ്പിക്കുന്നത്. 2014 ഏപ്രില്‍ 1 മുതലായിരിക്കും വിലവര്‍ദ്ധന നിലവില്‍ വരിക.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം