52 പുതിയ വിമാനത്താവളങ്ങള്‍ക്ക് കേന്ദ്രാനുമതി

June 29, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: അടുത്ത ആറുമാസത്തിനകം ഒരു ലക്ഷം കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) റെയില്‍, തുറമുഖം, വൈദ്യുതി എന്നീ മേഖലകളിലെ നിക്ഷേപങ്ങളില്‍ നിന്നുമാണ് ലക്ഷം കോടിയുടെ നിക്ഷേപസമാഹരണം ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിക്ഷേപ സമാഹരണ ലക്ഷ്യം കൈവരിക്കാന്‍ തീരുമാനമായത്.

ഇതുകൂടാതെ 50 പുതിയ ആഭ്യന്തര വിമാനത്താവളങ്ങള്‍ക്കും  2 അന്തര്‍ദേശീയ വിമാനത്താവളങ്ങള്‍ക്കും കേന്ദ്രം അംഗീകാരം നല്‍കി. പൊതു-സ്വകാര്യ പങ്കാളിത്തത്തിനായി കണ്ണൂരടക്കമുള്ള എട്ട് പരിസ്ഥിതി സൗഹാര്‍ദ്ദ എയര്‍പോര്‍ട്ടുകള്‍ ഈ വര്‍ഷം തന്നെ  കൈമാറും.

30,000 കോടിയുടെ മുംബൈ റെയില്‍ കോറിഡോര്‍, 20000 കോടി രൂപയുടെ അന്തര്‍ദേശീയ വിമാനത്താവളങ്ങള്‍ (ഭുവനേഷ്വര്‍, ഇംഫാല്‍ എന്നിവിടങ്ങളില്‍), 40,000 കോടി രൂപയുടെ വൈദ്യുതി പദ്ധതി എന്നിവയടക്കമാണ് ഒരു ലക്ഷം കോടിയുടെ നിക്ഷേപം സര്‍ക്കാര്‍ പ്രതീക്ഷഇക്കുന്നത്. കാബിനറ്റിനു മുമ്പ് ഈ വര്‍ഷം തന്നെ റെയില്‍ ട്രാഫിക് അതോറിറ്റി രൂപീകരിക്കാനും യോഗം തീരുമാനിച്ചു. പ്രധാനമന്ത്രിയെ കൂടാതെ ധനമന്ത്രി പി ചിദംബരം, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ, റെയില്‍വെ, റോഡ്, ഷിപ്പിങ് തുറമുഖം എന്നീ വകുപ്പുകളുടെ മന്ത്രിമാരും പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍