സൗജന്യവൈദ്യുതി പദ്ധതി: ജൂലൈ നാല് വരെ അപേക്ഷിക്കാം

June 29, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി എത്തിക്കുന്ന ആര്‍.ജി.ജി.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുളള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ നാലാണ്.  ഇതിനുശേഷമുളള അപേക്ഷകള്‍ പരിഗണിക്കുകയില്ല.  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പദ്ധതിയുടെ അവലോകനയോഗത്തിലാണ് തീരുമാനം.  ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുളള യോഗങ്ങള്‍ ഇതിനകം വൈദ്യുതബോഡ് അസി. എക്‌സി. എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ ചേര്‍ന്നുവെന്നും ഗുണഭോക്താക്കളുടെ ലിസ്റ്റ് ഉടന്‍ അന്തിമമാക്കുമെന്നും യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍