റെയില്‍വേയുടെ പുതിയ ട്രെയിന്‍ ടൈംടേബിള്‍ ജൂലൈ ഒന്നിനു നിലവില്‍ വരും

June 29, 2013 കേരളം

കണ്ണൂര്‍: റെയില്‍വേയുടെ പുതിയ ട്രെയിന്‍ ടൈംടേബിള്‍ ജൂലൈ ഒന്നിനു നിലവില്‍ വരും. പല ട്രെയിനുകളുടേയും വേഗത കൂട്ടുന്നതോടെയുള്ള സമയവ്യത്യാസവും കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ ട്രെയിനുകളുടേയും സര്‍വീസ് നീട്ടിയ ട്രെയിനുകളുടേയും സമയ വിവരങ്ങളും പുതിയ പട്ടികയിലുണ്ട്. കൊങ്കണ്‍ പാത വഴി സര്‍വീസ് നടത്തുന്ന ഏതാനും ട്രെയിനുകളുടെ സമയമാറ്റവും ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. 12217/12218 കൊച്ചുവേളി-ചണ്ഡീഗഡ് എക്സ്പ്രസ് ആഴ്ചയില്‍ രണ്ടുദിവസമാക്കിയതാണു പ്രധാന മാറ്റം. നിലവില്‍ ആഴ്ചയില്‍ ഒരുദിവസമാണ് ഈ ട്രെയിനുകള്‍ ഇരുഭാഗങ്ങളിലും സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസും മംഗലാപുരം എക്സ്പ്രസും ഇനിമുതല്‍ മംഗലാപുരത്ത് നേരത്തെയെത്തും. മാവേലി 15 മിനിറ്റ് നേരത്തെയും മംഗലാപുരം എക്സ്പ്രസ് 10 മിനിറ്റ് നേരത്തെയും സര്‍വീസ് അവസാനിപ്പിക്കും. ജമ്മുതാവി-മംഗലാപുരം നവയുഗ് ഇനിമുതല്‍ നാലര മണിക്കൂര്‍ വൈകിയാണെത്തുക. പുതുതായി സര്‍വീസ് ആരംഭിക്കുന്ന 16565/16566 യശ്വന്ത്പൂര്‍-മംഗലാപുരം പ്രതിവാര എക്സ്പ്രസ്, 22113/22114 ലോക്മാന്യതിലക്-കൊച്ചുവേളി ബൈ വീക്കിലി സൂപ്പര്‍ഫാസ്റ് എക്സ്പ്രസ്, 22635/22636 മഡ്ഗാവ്-മംഗലാപുരം പ്രതിദിന ഇന്റര്‍സിറ്റി എക്സ്പ്രസ്, 17605/17606 കാച്ചെഗുഡ-മംഗലാപുരം ബൈ വീക്കിലി എക്സ്പ്രസ്, 18567/18568 വിശാഖപട്ടണം-കൊല്ലം പ്രതിവാര എക്സ്പ്രസ്, 22633/22634 തിരുവനന്തപുരം-നിസാമുദ്ദീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ് എക്സ്പ്രസ്, 56663/56664 കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍ എന്നീ ട്രെയിനുകളുടെ സമയപട്ടികയാണു ടൈംടേബിളില്‍ ഇടംതേടിയത്. ഈ ട്രെയിനുകള്‍ സര്‍വീസ് തുടങ്ങുന്നതു പിന്നീട് പ്രഖ്യാപിക്കും. നിലവിലുള്ള 12654/12653 മംഗലാപുരം-ട്രിച്ചി പ്രതിവാര എക്സ്പ്രസ് പുതുച്ചേരി വരെ നീട്ടിയിട്ടുണ്ട്. 16858/16857 എന്നതാണ് ഈ ട്രെയിനിന്റെ പുതിയ നമ്പര്‍. ആഴ്ചയില്‍ അഞ്ചുദിവസം സര്‍വീസ് നടത്തുന്ന 12082/12081 തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് ട്രെയിനാണു കണ്ണൂരിലേക്കു നീട്ടിയത്. തിരുവനന്തപുരം-കോഴിക്കോട് റൂട്ടില്‍ രണ്ടു ജനശതാബ്ദി ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതിനാല്‍ ഇതുസംബന്ധിച്ച് നേരത്തെ ആശയക്കുഴപ്പമുണ്ടായിരുന്നു. നിലവില്‍ രാത്രി യാത്ര അവസാനിപ്പിക്കുന്ന ജനശതാബ്ദി കണ്ണൂരിലേക്കു നീട്ടിയത് ഉത്തരമലബാറിലെ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാകും. 66611/66612 എറണാകുളം-തൃശൂര്‍ മെമു പാസഞ്ചര്‍ പാലക്കാട് വരേയും നീട്ടിയിട്ടുണ്ട്. 16315/16316 ബാംഗളൂര്‍-കൊച്ചുവേളി എക്സ്പ്രസ് ആഴ്ചയില്‍ ആറുദിവസമാക്കി. ഈ ട്രെയിന്‍ ജൂലൈ ഒന്നുമുതല്‍ ആറുദിവസം സര്‍വീസ് നടത്തും. 16316/16315 തിരുവനന്തപുരം-ബാംഗളൂര്‍ എക്സ്പ്രസ് പ്രതിദിന സര്‍വീസായി ടൈംടേബിളിലുണ്ട്. 16316 നമ്പര്‍ ട്രെയിന്‍ സെപ്റ്റംബര്‍ നാലു മുതലും 16315 നമ്പര്‍ ട്രെയിന്‍ സെപ്റ്റംബര്‍ അഞ്ചുമുതലും സര്‍വീസ് നടത്തും. നിലവിലുള്ള 16322/16321ട്രെയിനുകള്‍ ഈ തീയതി മുതല്‍ സര്‍വീസ് നടത്തില്ല. പ്രധാന ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്ന പുതുക്കിയ സമയം (നിലവിലുള്ള സമയം ബ്രാക്കറ്റില്‍): 16604 തിരുവനന്തപുരം-മംഗലാപുരം മാവേലി -08.00 (08.15), 16629 തിരുവനന്തപുരം-മംഗലാപുരം മലബാര്‍ -10.05 (10.00), 16855 പുതുച്ചേരി-മംഗലാപുരം -09.50 (09.40), 22851 സാന്ദ്രഗാച്ചി-മംഗലാപുരം വിവേക് -09.50 (09.40), 16347 തിരുവനന്തപുരം-മംഗലാപുരം -10.55 (11.05), 12601 ചെന്നൈ-മംഗലാപുരം മെയില്‍ -12.20 (12.25), 16606 നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് -17.20 (17.35), 16658 ജമ്മുതാവി-മംഗലാപുരം നവയുഗ് -22.45 (18.10), 16650 നാഗര്‍കോവില്‍-മംഗലാപുരം പരശുറാം -20.30 (20.20), 56323 കോയമ്പത്തൂര്‍-മംഗലാപുരം ഫാസ്റ് പാസഞ്ചര്‍ -19.50 (20.00), 56655 കണ്ണൂര്‍-മംഗലാപുരം പാസഞ്ചര്‍ -10.40 (10.45), 56661 ചെറുവത്തൂര്‍-മംഗലാപുരം പാസഞ്ചര്‍ -08.45 (09.05), 56644 കബഗപുത്തൂര്‍-മംഗലാപുരം പാസഞ്ചര്‍ -21.25 (21.30), 16517 യശ്വന്ത്പൂര്‍-കണ്ണൂര്‍ -11.40 (11.30), 56651 കോയമ്പത്തൂര്‍-കണ്ണൂര്‍ ഫാസ്റ് പാസഞ്ചര്‍ -21.35 (21.25), 12076 തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി -13.00 (12.55), 56602 കണ്ണൂര്‍-ഷൊര്‍ണൂര്‍ -20.40 (20.30), 56616 നിലമ്പൂര്‍റോഡ്-ഷൊര്‍ണൂര്‍ -13.00 (13.30), 56618 നിലമ്പൂര്‍ റോഡ്-ഷൊര്‍ണൂര്‍ -16.35 (16.10), 56610 നിലമ്പൂര്‍ റോഡ്-പാലക്കാട് -20.45 (20.50), 56617 ഷൊര്‍ണൂര്‍-നിലമ്പൂര്‍ റോഡ് -16.40 (16.15), 56615 ഷൊര്‍ണൂര്‍-നിലമ്പൂര്‍ റോഡ് -13.05 (13.35).

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം