മലയാള സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍

June 30, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ തുടങ്ങുന്ന ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. എംഎ ഭാഷാശാസ്ത്രം, എംഎ മലയാള സാഹിത്യപഠനം, എംഎ സാഹിത്യരചന, എംസിജെ (മാസ്റര്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം) എന്നിവയില്‍ നാലു സെമസ്ററുകളിലായി രണ്ടു വര്‍ഷം ദൈര്‍ഘ്യമുളളവയാണു കോഴ്സുകള്‍. അടിസ്ഥാന യോഗ്യത ബിരുദം. പ്രായ പരിധി 28 വയസ് (പട്ടികജാതി/ പട്ടികവര്‍ഗം/ ഭിന്നശേഷിയുളളവര്‍ എന്നിവര്‍ക്ക് 30 വയസ്). ഓരോ കോഴ്സിനും അഭിരുചി നിര്‍ണയിക്കുന്ന വെവ്വേറെ പ്രവേശന പരീക്ഷ എഴുതണം. സാഹിത്യ രചനാ കോഴ്സില്‍ അപേക്ഷിക്കുന്നവര്‍ അഞ്ചു പുറത്തില്‍ കവിയാത്ത (ഒരു കഥ/ രണ്ട് കവിത/ ആസ്വാദനം/ നിരൂപണം) എന്നിവ സഹിതം അപേക്ഷിക്കണം. ഇതിനു യോഗ്യതാ നിര്‍ണയത്തില്‍ 20 ശതമാനം സ്കോറിനു അര്‍ഹത ലഭിക്കും. ബിരുദ പരീക്ഷയുടെ മാര്‍ക്ക്ലിസ്റിന്റെ പകര്‍പ്പ്, വയസിളവിനും സംവരണാനുകുല്യത്തിനും അര്‍ഹതയുളളവര്‍ അതു തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ ഉളളടക്കം ചെയ്യണം.

അപേക്ഷാ ഫീസ്: 200 രൂപ. പട്ടികജാതി/ പട്ടികവര്‍ഗ/ ഭിന്നശേഷിയുളള അപേക്ഷകര്‍ക്ക് 100 രൂപ. മലയാള സര്‍വകലാശാലയുടെ പേരില്‍ എസ്ബിഐ തിരൂര്‍ ശാഖയില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി ജൂലൈ 15 വരെ അപേക്ഷിക്കാം. അഭിരുചി പരീക്ഷ ജൂലൈ 20ന് തൃശൂരില്‍. അപേക്ഷാ ഫോറം www.malayalamuniver sity.edu.in വെബ്സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.malayalasarvakalasal a@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ അയച്ചാല്‍, മാതൃക അപേക്ഷാ ഫോറം ലഭിക്കും. പരീക്ഷാ കേന്ദ്രവും സമയവും മറ്റ് വിശദാംശങ്ങളും എസ്എംഎസിലൂടെയോ ഇ-മെയിലിലൂടെയോ അറിയിക്കും.

പ്രവേശനത്തിന്റെ യോഗ്യത നിര്‍ണയിക്കുന്നത് ബിരുദ പഠനത്തിന് ലഭിച്ച മാര്‍ക്കിന്റെയും അഭിരുചി പരീക്ഷയുടെ സ്കോറിന്റെയും അടിസ്ഥാനത്തിലായിരിക്കുമെന്നും വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍