പാചകവാതക തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

June 30, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ പാചകവാതക ഏജന്‍സികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നു.ജൂലൈ ഒന്നുമുതല്‍ അഞ്ചുവരെ പഞ്ചദിന സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. ഓഗസ്റ്റ് 19 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. സിലിണ്ടര്‍ കയറ്റിറക്ക് കൂലി ഏകീകരിക്കുക, അടിസ്ഥാനശമ്പളം വര്‍ധിപ്പിക്കുക, ഗ്യാസ് ഏജന്‍സികള്‍ വിഭജിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.പത്രസമ്മേളനത്തില്‍ ഓള്‍ കേരള ഗ്യാസ് ഏജന്‍സീസ് തൊഴിലാളിയൂണിയന്‍ -സിഐടിയു സംസ്ഥാന പ്രസിഡന്റ് വി.എസ്. മണി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജെ. ആന്റണി എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം