കൂടംകുളം ആണവനിലയം ഉടന്‍ കമ്മീഷന്‍ ചെയ്യും

June 30, 2013 കേരളം

കോല്‍ക്കത്ത: കൂടംകുളം ആണവനിലയത്തിന്റെ ഒന്നാംഘട്ടം ഉടന്‍ കമ്മീഷന്‍ ചെയ്യും. ആണവോര്‍ജ കോര്‍പറേഷന്‍ നടത്തിയ പരിശോധകളില്‍ ആറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് തൃപ്തരാണെന്നും അതിനാല്‍ ഏതു സമയവും പ്ളാന്റ് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നും മുഖ്യശാസ്ത്ര ഉപദേശകന്‍ ആര്‍ . ചിദംബരം പറഞ്ഞു. ആണവോര്‍ജ രംഗത്ത് ഇന്ത്യക്കു കറയറ്റ ചരിത്രമാണുള്ളത്. പ്ളാന്റിലെ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ചു സാധാരണക്കാര്‍ക്കു മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ആണവോര്‍ജം സുരക്ഷിതവും പ്രകൃതിസൌഹൃദവുമാണ്. കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ പുറം തള്ളലിനു ബദല്‍ പരിഹാരമാര്‍ഗമാണു ഇത്. രാജ്യത്തു 66 ന്യൂക്ളിയര്‍ റിയാക്ടറുകളുടെ പണി നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം