ഭരണഘടനാ സ്ഥാപനങ്ങളെ കോണ്‍ഗ്രസ് ദുരുപയോഗം ചെയ്യുന്നു: ബിജെപി

July 1, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ കോണ്‍ഗ്രസ് ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണവുമായി വീണ്ടും ബിജെപി. കേന്ദ്ര സര്‍ക്കാര്‍ സിബിഐയെ ദുരുപയോഗം ചെയ്യുകയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിംഗ് പറഞ്ഞു. സിബിഐയ്ക്ക് പുറമേ രാജ്യത്തെ പല ഭരണഘടനാ സ്ഥാപനങ്ങളെയും പരമാവധി ദുരുപയോഗം ചെയ്യാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്തിലെ ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ സിബിഐ അന്വേഷണം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റുമുട്ടല്‍ സംബന്ധിച്ച് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും അന്നത്തെ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്നതിന് സിബിഐയ്ക്ക് പുതിയ തെളിവുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍