ക്രൊയേഷ്യയ്ക്ക് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം

July 1, 2013 രാഷ്ട്രാന്തരീയം

സാഗ്‌റെബ്: ക്രൊയേഷ്യയ്ക്ക് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടുന്ന 28-ാമത്തെ രാജ്യമാണ് ക്രൊയേഷ്യ. സ്വാതന്ത്യം നേടിയതിന് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് രാജ്യം യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടുന്നത്. രാജ്യത്തിന് ലഭിച്ച അംഗീകാരത്തിന്റെ ആഹ്ലാദം ക്രൊയേഷ്യന്‍ ജനത വിവിധ പരിപാടികള്‍ സംഘടിപ്പിച്ചാണ് ആഘോഷിച്ചത്.

ചരിത്രപ്രധാനമായ സംഭവമെന്നാണ് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടിയതിനെപ്പറ്റി പ്രസിഡണ്ട് ഇവോ ജോസിപോവികിന്റെ പ്രതികരണം. മഹത്തരവും സന്തോഷപ്രദവുമായ ദിനമെന്നും അദ്ദേഹം പറഞ്ഞു. 2007ല്‍ ബള്‍ഗേറിയയും റൊമാനിയയുമാണ് അവസാനമായി യൂറോപ്യന്‍ യൂണിയനില്‍ അവസാനമായി ഇടംപിടിച്ച രാജ്യങ്ങള്‍. പത്ത് വര്‍ഷമായി ഇയുവില്‍ അംഗമാക്കണമെന്ന ക്രൊയേഷ്യയുടെ ആവശ്യമാണ് ഒടുവില്‍ അംഗീകരിച്ചിരിക്കുന്നത്. ക്രൊയേഷ്യന്‍ ജനസംഖ്യയില്‍ മൂന്നില്‍ രണ്ട് വിഭാഗവും ഇയുവില്‍ അംഗമാകുന്നതിനെ അനൂകൂലിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം