ഗുണ്ടാനിയമം ദുരുപയോഗപ്പെടുത്തുന്നു: കോടിയേരി

July 1, 2013 കേരളം

കോഴിക്കോട്: ദുരുപയോഗം ചെയ്യാന്‍ കഴിയാത്ത ഗുണ്ടാ നിയമം സര്‍ക്കാരിന്റെ താത്പര്യത്തിന് അനുസരിച്ച് മാറ്റിമറിക്കുന്നതായി മുന്‍ ആഭ്യന്തര മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍. ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഗുണ്ടാനിയമം ലക്ഷ്യവും പ്രയോഗവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിയന്തരാവസ്ഥകാലത്തുള്ളതിനേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ ഈ നിയമത്തെ ദുരുപയോഗം ചെയ്യുന്നത്. മയക്കുമരുന്ന് കടത്ത്, രാജ്യദ്രോഹ പ്രവര്‍ത്തനം, സാമൂഹിക വിരുദ്ധര്‍, ഗുണ്ടകള്‍ എന്നിവരെ തടയുന്നതിനുവേണ്ടിയാണ് ഗുണ്ടാ നിയമം നടപ്പാക്കിയത്. എന്നാല്‍ സര്‍ക്കാറാകട്ടെ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേയും വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കെതിരേയുമാണ് നിയമം പ്രയോഗിക്കുന്നത്. ഒരു തരത്തിലുള്ള ദുരുപയോഗ സാധ്യതയുമില്ലാത്ത നിയമമാണ് സര്‍ക്കാര്‍ അട്ടിമറിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്െടന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം