ബിജു രാധാകൃഷ്ണനെയും സരിത എസ്.നായരെയും വീണ്ടും റിമാന്‍ഡ് ചെയ്തു

July 1, 2013 കേരളം

പത്തനംതിട്ട: ഇടയാറന്മുള കോട്ടക്കത്ത് ബാബുരാജില്‍ നിന്ന് 1.19 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ സോളാര്‍ തട്ടിപ്പ് കേസ് പ്രതികളായ ബിജു രാധാകൃഷ്ണനെയും സരിത എസ്.നായരെയും വീണ്ടും റിമാന്‍ഡ് ചെയ്തു. ബിജു രാധാകൃഷ്ണനെ ഈ മാസം 11 വരെയും സരിതയെ 15 വരെയും ആണു റിമാന്‍ഡ് ചെയ്തത്. പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റേതാണു നടപടി. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനാല്‍ ഇരുവരെയും ഇന്നു കോടതിയില്‍ ഹാജരാക്കിയിരുന്നു. റിമാന്‍ഡ് നീട്ടിയതിനെ തുടര്‍ന്നു പത്തനംതിട്ട ജില്ലാ ജയിലിലേക്കു കൊണ്ടുപോയി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം