താപവൈദ്യുത നിലയത്തില്‍ പൊട്ടിത്തെറി: ഏഴുപേര്‍ക്ക് പരിക്ക്

July 1, 2013 ദേശീയം

റാഞ്ചി: ജാര്‍ഖണ്ഡില്‍ താപവൈദ്യുത നിലയത്തില്‍ അറ്റകുറ്റപ്പണിക്കിടെയുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് എന്‍ജിനീയര്‍മാരടക്കം ഏഴുപേര്‍ക്ക് പരിക്ക്. ബൊക്കാറോ ജില്ലയിലെ ചന്ദ്രപുര താപവൈദ്യുതനിലയത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരെ ബൊക്കാറോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈദ്യുതിനിലയത്തിലെ ബോയിലിംഗ് യൂണിറ്റുകളിലൊന്നിലാണ് പൊട്ടിത്തെറിയുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പൊട്ടിത്തെറിക്കു കാരണമെന്നു സംശയിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം