ശ്രീ സത്യാനന്ദസരസ്വതീ പഞ്ചകം

November 29, 2010 സനാതനം

ഹേമാംബിക

2. ധര്‍മാധിഷ്‌ഠിതരാമരാജ്യഭുവനം
സാക്ഷാത്‌കരോതും ചിരം
പൂര്‍ണത്യാഗസുധീരധര്‍മസമരം
സംനീയമാനം വരം
ക്ലാന്താഭാവസുശക്തകര്‍മചരിതം
ഭക്തപ്രബോധോത്സുകം
ധീരാചഞ്ചലദീര്‍ഘദര്‍ശിനമജം
സത്യസ്വരൂപം ഭജേ.

ധര്‍മാധിഷ്‌ഠിത രാമരാജ്യ ഭുവനം – ധര്‍മത്തില്‍ അധിഷ്‌ഠിതമായ രാമരാജ്യഭുവനത്തെ (രാമന്റെ ഭരണകാലത്തുണ്ടായിരുന്നതുപോലുള്ള ധര്‍മരാജ്യമായ ഭാരതം.
സാക്ഷാത്‌കരോതും ചിരം – സാക്ഷാത്‌കരിക്കുന്നതിനുവേണ്ടി വളരെക്കാലമായി
പൂര്‍ണത്യാഗ സുധീര ധര്‍മസമരം – സമ്പൂര്‍ണമായ ത്യാഗമനോഭാവത്തോടുകൂടിയ ധീരമായി ധര്‍മസമരത്തെ
സംനീയമാനം വരം – നയിച്ചുകൊണ്ടിരിക്കുന്ന ശ്രേഷ്‌ഠനും
ക്ലാന്തഭാവ സുശക്ത കര്‍മചരിതം – ക്ലാന്താഭാവത്തോടു (അക്ഷീണനായി) കൂടിയ സുശക്തമായ കര്‍മചരിതത്തോടു (കര്‍മകാണ്‌ഡത്തോടു) കൂടിയവനും
ഭക്തപ്രബോത്സുകം – ഭക്തരെ പ്രബോധനം (ബോധവാന്മാരാക്കുന്നതില്‍) ഉത്സുകനും
ധീരാചഞ്ചലദീര്‍ഘദര്‍ശിനമജം – ധീരനും അചഞ്ചലനും ദീര്‍ഘദര്‍ശിയും അജനും (സനാതനനും ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ജനിച്ചവനും) ആയ
സത്യസ്വരൂപം ഭജേ – സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളെ ഞാന്‍ ഭജിക്കുന്നു.

ധര്‍മത്തില്‍ അധിഷ്‌ഠിതമായ രാമരാജ്യത്തെ സാക്ഷാത്‌കരിക്കുന്നതിനുവേണ്ടി ദീര്‍ഘകാലമായി ത്യാഗമനോഭാവത്തോടുകൂടി ധീരമായി ധര്‍മസമരം നയിച്ചുകൊണ്ടിരിക്കുന്നവനും ശ്രേഷ്‌ഠനും അക്ഷീണവും സുശക്തവുമായ കര്‍മകാണ്‌ഡത്തോടുകൂടിയവനും ഭക്തരെ ഉദ്‌ബുദ്ധനാക്കുന്നവനും ധീരനും അചഞ്ചലനും ദീര്‍ഘദര്‍ശിയും അജനും ആയ സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളെ ഞാന്‍ ഭജിക്കുന്നു.

(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം