ഉത്തരാഖണ്ഡില്‍ വീണ്ടും കനത്ത മഴയ്ക്കു സാധ്യത

July 2, 2013 പ്രധാന വാര്‍ത്തകള്‍

ഡറാഡൂണ്‍: കനത്ത മഴയും പ്രളയവും നാശം വിതച്ച ഉത്തരാഖണ്ഡില്‍ വീണ്ടും കനത്ത മഴയ്ക്കു സാധ്യത. ഈ മാസം നാലു മുതല്‍ ഏഴു വരെ പ്രദേശത്ത് വീണ്ടും മഴ പെയ്യാന്‍ സാധ്യതയുണ്െടന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പു നല്കി. 70 മുതല്‍ 130 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്െടന്നാണ് ന്യഡല്‍ഹി ആസ്ഥാനമായുള്ള കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചത്. എന്നാല്‍ ജുണ്‍ 16-നു പെയ്തതുപോലെ അത്ര ശക്തമായിരിക്കില്ലെന്നാണ് സൂചന. പ്രളയത്തില്‍ നിന്നും ഇതുവരെ മുക്തി നേടിയിട്ടില്ലാത്ത ഉത്തരാഖണ്ഡില്‍ വീണ്ടും മഴ പെയ്യുന്നത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്. അതേസമയം ഉത്തരാഖണ്ഡില്‍ കാണാതായവരുടെ എണ്ണം 11,000-ല്‍ കൂടുതലാണെന്ന് യുഎന്‍ ഏജന്‍സി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍