നിതാഖാത് നടപ്പാക്കുന്നതിനുള്ള സമയപരിധി നീട്ടി

July 2, 2013 രാഷ്ട്രാന്തരീയം

റിയാദ്: സൗദി സര്‍ക്കാര്‍ നിതാഖാത് നടപ്പാക്കുന്നതിനുള്ള സമയപരിധി നീട്ടി.  സൗദി തൊഴില്‍മന്ത്രാലയം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നവംബര്‍ നാലു വരെ സമയപരിധി നീട്ടിയകാര്യം അറിയിച്ചത്.

കഴിഞ്ഞ മൂന്നു മാസത്തിനിടെ ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 16 ലക്ഷത്തോളം പേര്‍ പദവി ശരിയാക്കുകയോ രാജ്യംവിടുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.  30,000ത്തോളം ഇന്ത്യക്കാരാണ് ഇക്കാലയളവില്‍ രാജ്യംവിട്ടത്. ശേഷിച്ചവര്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറുകയോ പദവി ശരിയാക്കുകയോ ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍  നിയമലംഘകര്‍ക്കെതിരെയുള്ള പരിശോധന കര്‍ശനമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

അബ്ദുല്ല രാജാവാണ് പുതിയ ഉത്തരവിറക്കിയത്. സമയപരിധി നീട്ടണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നതു പരിഗണിച്ചാണു നടപടി.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം