ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

July 2, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേരകൃഷി-വ്യവസായ മേഖലയില്‍ മികവും വൈദഗ്ധ്യവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാളികേര വികസന ബോര്‍ഡ് വിവിധ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഏറ്റവും മികച്ച കേരകര്‍ഷകന്‍, ഏറ്റവും മികച്ച കേരോത്പന്ന നിര്‍മ്മാതാവ്, മികച്ച ഗവേഷകന്‍, കേരാധിഷ്ഠിത കരകൗശല വസ്തു നിര്‍മ്മാണത്തില്‍ ഏറ്റവും മികച്ച കരകൗശല വിദഗ്ദ്ധന്‍, ഏറ്റവും മികച്ച കേരോല്‍പന്ന കയറ്റുമതി വ്യാപാരി, കേരവികസന മേഖലയിലെ ഏറ്റവും മികച്ച വിജ്ഞാന വ്യാപന പ്രവര്‍ത്തകന്‍, കേരവികസന മേഖലയിലെ ഏറ്റവും മികച്ച സഹകരണ സംഘം/സര്‍ക്കാരേതര സംഘടന (എന്‍.ജി.ഒ), മികച്ച തെങ്ങുകയറ്റക്കാരന്‍, ഏറ്റവും മികച്ച നാളികേരോത്പാദക സംഘം, വനിതാ നേതൃത്വത്തിലുള്ള മികച്ച നാളികേര സംസ്‌ക്കരണ യൂണിറ്റ് എന്നിങ്ങനെയാണ് അവാര്‍ഡുകള്‍. ഏറ്റവും മികച്ച കേരകര്‍ഷകന്‍ അവാര്‍ഡിനുള്ള നാമനിര്‍ദ്ദേശം/അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15. മറ്റ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20. ചെയര്‍മാന്‍, നാളികേര വികസന ബോര്‍ഡ്, കൊച്ചി-11 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ ഫോറവും വിശദവിവരങ്ങളും ബോര്‍ഡില്‍ നിന്നും വെബ്‌സൈറ്റായwww.coconutboard.nic.inല്‍ നിന്നും ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍