മോണോ റെയില്‍: കോര്‍പ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

July 2, 2013 കേരളം

തിരുവനന്തപുരം: കേരള മോണോ റെയില്‍ കോര്‍പ്പറേഷനുവേണ്ടി തിരുവനന്തപുരം കവടിയാറില്‍ ആരംഭിച്ച കോര്‍പ്പറേറ്റ് ഓഫീസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. കവടിയാര്‍ മന്‍മോഹന്‍ ബംഗ്ലാവിന് എതിര്‍വശത്താണ് ഓഫീസ്. മോണോ റെയില്‍ കോര്‍പ്പറേഷന്റ ലോഗോയും ചടങ്ങില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

മന്ത്രിമാരായ വി.കെ. ഇബ്രാഹിം കുഞ്ഞ്, കെ.എം. മാണി, വി.എസ്. ശിവകുമാര്‍, കെ. ബാബു, എം.എല്‍.എ. മാരായ എം.എ. വാഹിദ്, കെ. മുരളീധരന്‍, ട്രിഡ ചെയര്‍മാന്‍ പി.കെ. വേണുഗോപാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ടെക്‌നോസിറ്റി മുതല്‍ കരമന വരെയുളള പാതയില്‍ 19 സ്റ്റേഷനുകളോടുകൂടിയുളളതാണ് മോണോറയിലിന്റെ ആദ്യഘട്ട പദ്ധതി. അഞ്ച് വര്‍ഷത്തിനുളളില്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം