അടിസ്ഥാന സൗകര്യമില്ലാത്ത ഡ്രൈവിങ് സ്‌കൂളുകളുടെ ലൈസന്‍സ് റദ്ദു ചെയ്യും

July 2, 2013 കേരളം

തിരുവനന്തപുരം: നിയമാനുസൃതമായ സൗകര്യങ്ങള്‍ നിലനിര്‍ത്താതെയും വേണ്ടവിധം പരിശീലനം നല്‍കാതെയും യോഗ്യതയില്ലാത്ത അദ്ധ്യാപകരെ ഉപയോഗിച്ചു പരിശീലനം നല്‍കുന്നവയുമായ ഡ്രൈവിങ് സ്‌കൂളുകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുവാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് കേരളത്തിലെ എല്ലാ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എല്ലാ ഡ്രൈവിങ് സ്‌കൂളുകളിലും പരിശോധന നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം