അട്ടപ്പാടിയിലെ ആരോഗ്യപ്രശ്നങ്ങള്‍ നിയന്ത്രണവിധേയം: പി.കെ. ജയലക്ഷ്മി

July 3, 2013 കേരളം

അഗളി: അട്ടപ്പാടിയിലെ നവജാതശിശു മരണങ്ങളുംആരോഗ്യപ്രശ്നങ്ങളും നിയന്ത്രണവിധേയമാക്കിയെന്ന് പട്ടികവര്‍ഗ്ഗ-യുവജനക്ഷേമമന്ത്രി പി.കെ.ജയലക്ഷ്മി. അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്കുളള തിരിച്ചറിയല്‍ കാര്‍ഡ് വിതരണ പദ്ധതി അട്ടപ്പാടിയില്‍ ഉടന്‍ തുടങ്ങും.തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതോടെ പട്ടികവര്‍ഗക്കാര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ നിന്ന് ആനു കൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യമാകാന്‍ സഹായമാകും. ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ എഎവൈ കാര്‍ഡുകളാ ക്കാന്‍ മുഖ്യമന്ത്രിയോടും വകുപ്പു മന്ത്രിയോടും ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം