രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

July 3, 2013 ദേശീയം

മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. രാവിലത്തെ വ്യാപാരത്തില്‍ 37 പൈസ കുറഞ്ഞ് ഡോളറിന് 60.03 രൂപ എന്ന നിലയിലേക്കാണ് മൂല്യം താഴ്ന്നത്. ഡോളറിന് ആവശ്യക്കാരേറിയതാണ് മൂല്യത്തകര്‍ച്ചയ്ക്ക് കാരണം. ചൊവ്വാഴ്ച 59.66 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. ജൂണ്‍ 27 ന് ശേഷം ആദ്യമായാണ് രൂപയുടെ മൂല്യം 60 ലേക്ക് താഴുന്നത്. ജൂണ്‍ 26 ന് രേഖപ്പെടുത്തിയ 60.76 എന്ന നിരക്കാണ് രൂപയുടെ മൂല്യത്തകര്‍ച്ചയിലെ റിക്കാര്‍ഡ് നിരക്ക്. രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയിലും തകര്‍ച്ചയ്ക്ക് വഴിവെച്ചു. രാവിലത്തെ വ്യാപാരത്തില്‍ സെന്‍സെക്സില്‍ 211.54 പോയിന്റ് ഇടിവ് നേരിട്ടിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം