കത്രീനാ കൈഫ് എച്ച് ആന്‍ഡ് ആര്‍ ജോണ്‍സണ്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍

July 3, 2013 മറ്റുവാര്‍ത്തകള്‍

Bollywood Actress Katrina Kaif and H&R Johnson Chief Operating Officer Mr Sushil Matey post the signing of Katrina Kaif as the brand amabassador of Johnson 1തിരുവനന്തപുരം :  എച്ച് ആന്‍ഡ് ആര്‍ ജോണ്‍സണ്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ കരാറില്‍ ബോളിവുഡ് നടി കത്രീനാ കൈഫ് ഒപ്പുവെച്ചു. അംബാസിഡറാകുന്നതിന്റെ ഭാഗമായി  കമ്പനിയുടെ ടൈല്‍, ബാത്ത്‌റൂം ഉല്പന്നങ്ങള്‍, എഞ്ചിനീയേര്‍ഡ് മാര്‍ബിള്‍ അന്‍ഡ് ക്വാര്‍ട്‌സ്, മോഡുലാര്‍ കിച്ചണ്‍ ബിസിനസ്സ് എന്നിവയിലും കത്രീന ഭാഗമാകും.

1958 ല്‍ കമ്പനി ഒന്നായതിനു ശേഷം ഇതാദ്യമായാണ് എച്ച് ആന്‍ഡ് ആര്‍ ജോണ്‍സണ്‍ ഇന്ത്യ ഒരു സെലിബ്രിറ്റിയെ ബ്രാന്‍ഡ് അംബാസഡറാക്കുന്നത്. ജോണ്‍സണ്‍ ഒരു ആഗോള കമ്പനിയായതിനാല്‍ കത്രീനയുമായുള്ള സഹകരണത്തിലൂടെ ആഗോളതലത്തില്‍ കമ്പനിയുടെ പ്രതിഛായ, പുതുമ, സമകാലീനത എന്നീ മൂല്യങ്ങളെ ദൃഢപ്പെടുത്താന്‍ സാധിക്കുമെന്നും കത്രീന കൈഫ് ബ്രാന്‍ഡ് അബാസഡറായി കരാറില്‍ ഒപ്പുവെച്ചതിനെക്കുറിച്ച് എച്ച് ആന്‍ഡ് ആര്‍ ജോണ്‍സണ്‍ ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുശീല്‍ മാതേയ് പറഞ്ഞു.

1958ല്‍ സ്ഥാപിതമായ എച്ച് ആന്‍ഡ് ആര്‍ ജോണ്‍സണ്‍ ഇന്ത്യ സെറാമിക് ടൈല്‍സിന്റെ രംഗത്ത് ഇന്ത്യയില്‍ മികച്ച ഗുണനിലവാരം കാഴ്ചവയ്ക്കുന്നു. കഴിഞ്ഞ അഞ്ച് ദശകങ്ങളായി, എച്.ആര്‍.ജെ. അതിന്റെ ഉപഭോക്താക്കള്‍ക്ക് പരിപൂര്‍ണ്ണ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വിവിധ ഉല്പന്ന കാറ്റഗറികള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇന്ന്, ടൈല്‍സ്, സാനിട്ടറിവെയര്‍, ബാത്ത് ഫിറ്റിങ്ങുകള്‍, കിച്ചണുകള്‍ എന്നിവയുടെ എന്‍ഡ്-ടു-എന്‍ഡ് സൊലൂഷനുകള്‍ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു കമ്പനി എന്ന ശ്രേയസ്സ് എച്.ആര്‍.ജെ.യ്ക്ക് സ്വന്തമാണ്.  എച്.ആര്‍.ജെ.യ്ക്ക് അതിന്റെ സംയുക്ത സംരംഭങ്ങളും സബ്‌സിഡിയറികളുമായി ചേര്‍ത്ത്, രാജ്യത്തിന്റെ പല ഭാഗത്തായുള്ള അതിന്റെ ഉല്പന്ന പ്ലാന്റുകളിലായി  54 ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുടെ ശേഷിയുണ്ട്. ജോണ്‍സണ്‍ എന്ന അതിന്റെ മുന്നണി ബ്രാന്‍ഡിന് കീഴില്‍, ഗ്ലേസ്ഡ് ചുവര്‍ ടൈലുകളും ഫ്‌ളോര്‍ ടൈലുകളും, ബാത്ത് ഉല്പന്നങ്ങളും, കിച്ചണുകളും, ലാമിനേറ്റ് / എഞ്ചിനിയേര്‍ഡ് വുഡന്‍ ഫ്‌ളോറിങ്, എഞ്ചിനിയേര്‍ഡ് മാര്‍ബിള്‍ ആന്റ് ക്വാര്‍ട്‌സ് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍