ഹരിതമുദ്ര അവാര്‍ഡ് : നോമിനേഷന്‍ തീയതി നീട്ടി

July 3, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: 2011-12, 2012-13 സാമ്പത്തിക വര്‍ഷങ്ങളില്‍ മികച്ച കാര്‍ഷിക പരിപാടികള്‍ സംപ്രേഷണം ചെയ്ത ചാനലുകള്‍ക്കും, മികച്ച കാര്‍ഷികരംഗം പംക്തി പ്രസിദ്ധീകരിച്ച മലയാള ദിനപ്പത്രത്തിനും കൃഷി വകുപ്പ് നല്‍കുന്ന ഹരിതമുദ്ര അവാര്‍ഡിന് നോമിനേഷനുകള്‍ സമര്‍പ്പിക്കേണ്ട തീയതി ജൂലൈ 15 വരെ നീട്ടി. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.

കാര്‍ഷിക പംക്തികള്‍ക്കുള്ള ഹരിതമുദ്ര അവാര്‍ഡിന് പ്രസിദ്ധീകരിച്ചതില്‍ നിന്ന് തിരഞ്ഞെടുത്ത 10 പംക്തികളുടെ വീതം ഫോട്ടോകോപ്പിയും ടെലിവിഷന്‍ പരിപാടികള്‍ക്കുള്ള ഹരിതമുദ്ര അവാര്‍ഡിന് സംപ്രേഷണം ചെയ്തതില്‍ നിന്ന് തിരഞ്ഞെടുത്ത നാല് എപ്പിസോഡുകളുടെ വീതം ഡിവിഡിയും സമര്‍പ്പിക്കണം. അപേക്ഷ ബ്യൂറോയുടെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ (www.fibkerala.gov.in) ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുമായി ബന്ധപ്പെട്ട് വാങ്ങുകയോ ചെയ്യാം. നോമിനേഷനുകള്‍ അയയ്ക്കുന്ന കവറില്‍ ഹരിതമുദ്ര അവാര്‍ഡ് പരിഗണനയ്ക്ക് എന്നു രേഖപ്പെടുത്തണം. നോമിനേഷന്‍ അയക്കേണ്ട വിലാസം- ഹരിതമുദ്ര അവാര്‍ഡ്, പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍ പി.ഒ., തിരുവനന്തപുരം-3. ഫോണ്‍ 0471-2318186. ഹരിതമുദ്ര അവാര്‍ഡ് ലഭിച്ചിട്ടുള്ളവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍