നിയമസഭാ സമുച്ചയത്തിലെ മഴവെള്ള സംഭരണികള്‍ ജൂലൈ 8ന് കമ്മീഷന്‍ ചെയ്യും

July 4, 2013 കേരളം

തിരുവനന്തപുരം: നിയമസഭാ സമുച്ചയത്തില്‍ നിര്‍മ്മിച്ച ആറ് മഴവെള്ള സംഭരണികള്‍ ജൂലൈ എട്ടിന് വൈകുന്നേരം 3.30-ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ കമ്മീഷന്‍ ചെയ്യും. നിയമസഭാ മന്ദിരങ്ങളുടെ മേല്‍ക്കൂരയില്‍ നിന്നും ലക്ഷക്കണക്കിന് ലിറ്റര്‍ മഴവെള്ളമാണ് ഓരോ വര്‍ഷവും പാഴായി പോയിക്കൊണ്ടിരിക്കുന്നത്. ഇതിന് ശാശ്വതമായ പരിഹാരം എന്ന നിലയിലാണ് ഫെറോ സിമന്റ് ടെക്‌നോളജി ഉപയോഗിച്ചുള്ള മഴവെള്ള സംഭരണികള്‍ നിര്‍മ്മിച്ചത്.

മൊത്തം പതിനഞ്ച് ലക്ഷത്തി മുപ്പതിനായിരം ലിറ്റര്‍ (15,30,000) മഴവെള്ളം ശേഖരിക്കാവുന്ന ആറ് സംഭരണികളാണ് നിര്‍മിച്ചിട്ടുള്ളത്. അസംബ്ലി ബ്ലോക്ക്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, പുതിയ മ്യൂസിയം എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത് അഞ്ച് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കുകളാണ്. സ്പീക്കറുടെ ക്വാര്‍ട്ടേഴ്‌സ്, ഡപ്യൂട്ടി സ്പീക്കറുടെ ക്വാര്‍ട്ടേഴ്‌സ്, സെക്രട്ടറിയുടെ ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളില്‍ പതിനായിരം ലിറ്റര്‍ ശേഷിയുള്ള സംഭരണികളുമാണ് സ്ഥാപിച്ചിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം