ടയോട്ട പ്രയസിന്റെ വില്‍പന 3 ദശലക്ഷം കവിഞ്ഞു

July 5, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ടെയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്റെ ഗ്യാസോലൈന്‍ ഇലക്ട്രിക് ഹൈബ്രിഡ് വാഹനമായ പ്രയസിന്റെ വില്‍പന ഈ വര്‍ഷം ജൂണില്‍ മൂന്ന് ദശലക്ഷം കവിഞ്ഞു.  ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ് പാസഞ്ചര്‍ കാറായിരുന്നു പ്രയസ് 1997 ലാണ്  ടെയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കിയത്. 2003 ല്‍ പ്രയസിന്റെ രണ്ടാം തലമുറയും 2009 ല്‍ മൂന്നാം തലമുറയും   ടയോട്ട വിപണിയിലെത്തി. പ്രയസിന് അന്താരാഷ്ട്രതലത്തില്‍ തന്നെ  മികച്ച സ്വീകരണം ലഭിച്ചു.2010 ലാണ് ഇന്ത്യയില്‍ പ്രയസിന്റെ മൂന്നാം തലമുറ പ്രയസ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്.

ആദ്യ തലമുറ പ്രയസില്‍ തന്നെ പരിസ്ഥിതിക്കിണങ്ങിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രയസ് നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗോള തലത്തില്‍ 14 ശതമാനം ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പ്പന നടത്തി. ജപ്പാനില്‍ മാത്രമായി 40 ശതമാനം വാഹനങ്ങള്‍ വിറ്റഴിക്കാനായി. 2015 ഡിസംബറിന് മുമ്പ് 19 ഹൈബ്രിഡ്  പാസഞ്ചര്‍ കാറുകള്‍ വിറ്റഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി വൃത്തങ്ങള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍