ഒരുവര്‍ഷത്തെ രാജ്യാന്തര ചലച്ചിത്രോത്സവംഇന്നു തുടങ്ങും

July 5, 2013 മറ്റുവാര്‍ത്തകള്‍

കൊച്ചി: ഒരുവര്‍ഷത്തെ രാജ്യാന്തര ചലച്ചിത്രോത്സവംഇന്നു തുടങ്ങും. വൈകിട്ട് 5.30ന് എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തിയറ്ററില്‍ സിനിമതാരം രമ്യ നമ്പീശന്‍ ഉദ്ഘാടനം ചെയ്യും. ഋതുപര്‍ണഘോഷിന്റെ ചോക്കര്‍ബാലിയാണ് ആദ്യ സിനിമ. ഇതോടൊപ്പം സിനിമാതാരം സത്യനെക്കുറിച്ചുള്ള ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ജില്ലാ ഭരണവിഭാഗം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, കൊച്ചി മെട്രോ ഫിലിം സൊസൈറ്റികള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് മേള. എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് ആറിന് എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തിയറ്ററിലാണ് പ്രദര്‍ശനം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍