ശാലുമേനോനെ കോടതിയില്‍ ഹാജരാക്കി

July 6, 2013 കേരളം

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശാലുമേനോനെ കോടതിയില്‍ ഹാജരാക്കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. പരാതിക്കാരന്‍ റാസിഖലി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ശാലുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.ഇതിനിടെ വാഹനത്തില്‍ സണ്‍ ഫിലിം ഒട്ടിച്ചതിന് ശാലുമേനോനെതിരെ പോലീസ് കേസ് എടുത്തു. ചങ്ങനാശ്ശേരിയിലെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം മൂന്നരയ്ക്ക് പൊലീസ് കസ്റ്റഡിയിലായ ശാലുമേനോന്‍ സ്വന്തം വാഹനത്തിലാണ് തിരുവനന്തപുരത്തെത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം