മോട്ടോര്‍ വാഹന വകുപ്പില്‍ അദാലത്ത്

July 6, 2013 കേരളം

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകളില്‍ സമര്‍പ്പിച്ചിട്ടുളള അപേക്ഷകളില്‍ തീര്‍പ്പു കല്പിക്കുന്നതിനും പൊതുജനങ്ങളുടെ ആവലാതികളും നിര്‍ദേശങ്ങളും നേരിട്ട് കേള്‍ക്കുന്നതിനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് എല്ലാ ജില്ലകളിലും പരാതി പരിഹാര അദാലത്ത് നടത്തുന്നു. ഇതിന്റെ ഭാഗമായി എട്ടിനു രാവിലെ 10 മുതല്‍ ഒരു മണി വരെ കണ്ണൂര്‍ സര്‍ക്കാര്‍ ഗസ്റ് ഹൌസിലും ഒന്‍പതിന് രാവിലെ 11 മുതല്‍ ഒരു മണി വരെ കാസര്‍ഗോഡ് സര്‍ക്കാര്‍ റസ്റ് ഹൌസിലും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അദാലത്ത് നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം