ശബരിമല: 16നു നടതുറക്കും

July 6, 2013 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മശാസ്താക്ഷേത്രം 16 ന് വൈകുന്നേരം 5.30ന് തുറന്ന് 21 ന് രാത്രി പത്തിന് അടയ്ക്കും.  17 മുതല്‍ 21 വരെ പതിവു പൂജകള്‍ക്കു പുറമേ വിശേഷാല്‍ പൂജകളായ പടിപൂജയും ഉദയാസ്തമനപൂജയും ഉണ്ടായിരിക്കും. എല്ലാ ദിവസവും നെയ്യഭിഷേകം ഉണ്ടായിരിക്കും.

ശബരി നിറപുത്തിരി ചടങ്ങുകള്‍ക്കായി ഓഗസ്റ് ഒന്നിന് വൈകുന്നേരം 5.30ന് തിരുനട തുറക്കും. രണ്ടിനു രാവിലെ 5.45 നും 6.15 നും മധ്യേയാണു ശബരിമലയില്‍ നിറയും പുത്തരിയും ആഘോഷിക്കുന്നത്. അന്നുരാത്രി നടയടക്കും. ഓഗസ്റ് രണ്ടിനു ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിലും നിറപുത്തിരി ആഘോഷചടങ്ങുകള്‍ നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍