ശാലുമേനോനെ കോടതി റിമാന്‍ഡ് ചെയ്തു

July 6, 2013 കേരളം

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റിലായ നടി ശാലുമേനോനെ കോടതി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ഫസ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ശാലുവിനെ ജൂലൈ എട്ട് വരെ റിമാന്‍ഡ് ചെയ്തത്. മൂന്ന് ദിവസത്തെ കസ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ശാലുവിനെയും ബിജുവിനെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് പോലീസ് കസ്റഡി ആവശ്യപ്പെട്ടത്. അതിനിടെ ശാലു കോടതിയില്‍ ജാമ്യാപേക്ഷയും നല്‍കി. സെലിബ്രിറ്റിയാണെന്നും ആവശ്യപ്പെടുന്ന ഏത് സമയത്തും ഹാജരാകാന്‍ തയാറാണെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ കോടതി ഇത് പരിഗണിച്ചില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം