സുകുമാരന്‍ നായര്‍ ചന്ദ്രികക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

July 6, 2013 കേരളം

ചങ്ങനാശ്ശേരി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ചന്ദ്രിക ദിനപത്രത്തിനെതിരെ കേസ് ഫയല്‍ ചെയ്തു. ചങ്ങനാശ്ശേരി മുന്‍സിഫ് കോടതിയിലാണ് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്. ചന്ദ്രികയില്‍ എന്‍എസ്എസിനെക്കുറിച്ച് വന്ന ലേഖനം സംബന്ധിച്ചാണ് കേസ് ഫയല്‍ ചെയ്തത്. ഇത് സംബന്ധിച്ച് ചന്ദ്രിക ദിനപത്രം നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തതായും സുകുമാരന്‍ നായര്‍ പറഞ്ഞു.

ക്രിമിനല്‍ കേസ് ഫയല്‍ ചെയ്താല്‍ മാത്രമാണ് മാനനഷ്ടക്കേസ് ആകുകയുള്ളു. അതുകൊണ്ടാണ് ക്രിമിനല്‍കേസ് തന്നെ ഫയല്‍ ചെയ്തത്- സുകുമാരന്‍ പറഞ്ഞു. സുകുമാരന്‍ നായര്‍ക്ക് വര്‍ഗ്ഗീയ അജണ്ട ഉണ്ടെന്നായിരുന്നു ചന്ദ്രികയില്‍ വന്ന ലേഖനത്തില്‍ ആരോപിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം