പ്ലസ് വണ്‍ : സ്‌കൂള്‍ മാറ്റത്തിന് അപേക്ഷിക്കാം

July 6, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പത്ത് ശതമാനം മാര്‍ജിനല്‍ വര്‍ദ്ധനവിന് സര്‍ക്കാര്‍ തീരുമാനിച്ചതിനാല്‍ സ്‌കൂള്‍ മാറ്റത്തിനും കോമ്പിനേഷന്‍ മാറ്റത്തിനും അപേക്ഷ ജൂലൈ എട്ടു മുതല്‍ നല്‍കാമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. നിര്‍ദിഷ്ട മാതൃകയില്‍, പ്രവേശനം ലഭിച്ച സ്‌കൂളിലാണ് അപേക്ഷ നല്‍കേണ്ടത്. ഇതുവരെ അപേക്ഷ നല്‍കാത്ത സേ പരീക്ഷ ജയിച്ചവര്‍ക്കും സി.ബി.എസ്.ഇ. സ്‌കൂള്‍തല പരീക്ഷ വിജയിച്ചവര്‍ക്കും ജൂലൈ 12 മുതല്‍ അപേക്ഷ നല്‍കാം. നേരത്തെ അപേക്ഷ നല്‍കി പ്രവേശനം ലഭിക്കാത്തവര്‍ക്ക് അപേക്ഷ പുതുക്കി നല്‍കാമെന്നും ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍www.hscap.kerala.gov.in സൈറ്റില്‍ ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍