നെയ്യാറിലെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

July 6, 2013 വാര്‍ത്തകള്‍

തിരുവനന്തപുരം: നെയ്യാര്‍ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ഏതു സമയത്തും ഡാം തുറന്നുവിടാന്‍ സാദ്ധ്യത ഉള്ളതിനാല്‍ നെയ്യാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജലസേചന വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കൂടാതെ നെയ്യാര്‍ ജലസേചന പദ്ധതിയുടെ കനാലുകള്‍ക്ക് ഇരുകരകളിലും താമസിക്കുന്നവരും കനാല്‍ ഉപയോഗിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍