ശശി തരൂരിനെ കുറ്റവിമുക്തനാക്കി

July 6, 2013 കേരളം

കൊച്ചി: കേന്ദ്രമന്ത്രി ശശി തരൂരിനെ ദേശീയഗാനത്തെ അനാദരിച്ചെന്ന കേസില്‍ കുറ്റവിമുക്തനാക്കി. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് തള്ളിയത്.

2008 ഡിസംബര്‍ 16 നു കെ.പി. ഹോര്‍മിസ് അനുസ്മരണ പ്രഭാഷണ ചടങ്ങിനിടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചടങ്ങില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ ഇടയ്ക്കു നിര്‍ത്താന്‍ മൈക്കിലൂടെ ആവശ്യപ്പെട്ട തരൂര്‍, ദേശീയഗാനം ആലപിക്കുമ്പോള്‍ അമേരിക്കന്‍ ശൈലിയില്‍ വലതുകൈ ഇടതുനെഞ്ചിനോടു ചേര്‍ത്തു വയ്ക്കാന്‍ നിര്‍ദേശിച്ചതായാണു പരാതിയില്‍ പറഞ്ഞിരുന്നത്.

സ്‌റ്റേറ്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ജനറള്‍ സെക്രട്ടറി ജോയ് കൈതാരം സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം